ശബരിമലയിലെ ആചാരങ്ങള്‍ തന്ത്രിയുടേതാണ് അവസാന വാക്കെന്ന് കെ സുധാകരന്‍

0

ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് തന്ത്രിയുടേതാണ് അവസാനവാക്കെന്നും പന്തളം രാജകുടുംബത്തിന് പോലും തന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചേ പറ്റൂയെന്നും കെപിസിസി വര്‍ക്കിംങ് പ്രസിഡന്റ് കെ സുധാകരന്‍. വിശ്വാസ സംരക്ഷണ യാത്രക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നിരവധി രാഷ്ട്ര നേതാക്കന്‍മാര്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് വന്ന ഇന്ത്യയെ ഇപ്പോള്‍ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി. അനില്‍കുമാര്‍, കെ.എല്‍ പൗലോസ്, പി.വി. ബാലചന്ദ്രന്‍, ഡി.പി. രാജശേഖരന്‍, പി.പി. അയ്യൂബ് കെ.കെ. അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!