വയനാട് മെഡിക്കൽ കോളേജിൽഇന്നു കാണുന്ന മുഴുവൻ സംവിധാനങ്ങളും ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നൽകിയതാണെന്നും മെഡിക്കൽ കോളേജിൻ്റെ ബോർഡ് മാത്രമാണ് പിണറായി സർക്കാരിൻ്റെ സംഭാവനയെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ . യുത്ത് കോൺഗ്രസ് ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വയനാട്മെഡിക്കൽ കോളേജിലൂടെരാഷ്ട്രിയ മുതലെടുപ്പും സാബത്തിക മുതലെടുപ്പും മാത്രം ലക്ഷ്യം വയ്ക്കുന്ന ഗവൺമെൻ്റ് സാധാരണക്കാരൻ്റെ ചികിത്സക്കായി ഒന്നും നൽകിയില്ല എന്നും ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് ബത്തേരി നിയോജക മണ്ഡലം എം എൽ എ ഐസി ബാലകൃഷ്ണൻ പറഞ്ഞു.
മാസങ്ങളായി മുടങ്ങി കിടക്കുന്ന സിടി സ്കാൻ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുക,സായാഹ്ന ഓ പി പുനസ്ഥാപിക്കുക,അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, കാർഡിയോളജി സേവനം ആഴ്ചയിൽ മുഴുവൻ ദിവസവും ലഭ്യമാക്കുക,ന്യൂറോ, യൂറോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് യുത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം എകദിന സുചനാ ഉപവാസ സമരം നടത്തിയത്. നിയോജക മണ്ഡലം പ്രസിഡൻ്റ് അസിസ് വാളാട് അദ്ധ്യക്ഷത വഹിച്ചു.Byte (ഐസി ബാലകൃഷ്ണൻ എം എൽ എ)
കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എ എം നിഷാന്ത്, ഡിസിസി സെക്രട്ടറി എം ജി ബിജു, പി വി ജോർജജ്, യുത്ത്സംസ്ഥാന സെക്രട്ടറി .. ജില്ലാ സെക്രട്ടറി അനീഷ് മുക്കത്ത്,നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഷംസീർ അരണപ്പാറ എന്നിവർ സംസാരിച്ചു ഡോക്ടറുമാരുടെ സേവനം കാര്യക്ഷമമാക്കുക,ലാബുകളിൽ ടെസ്റ്റുകൾ ഉറപ്പു വരുത്തുക,ഐസിയു ആംബുലൻസ് അടക്കമുള്ള ആംബുലൻസ് സംവിധാനം കാര്യക്ഷമമാക്കുക,എക്സ്റേ സംവിധാനം ഓപിയിലും പുനരാരംഭിക്കുക,കരൾ രോഗ വിദഗ്ദരേയും ടാഗ് ടെസ്റ്റും ആരംഭിക്കുക,മരുന്നുകൾ ലഭ്യമാക്കുക,ഡോക്ടറുമരുടെ സേവനം സമയബന്ധിതമാക്കുക,ഓപി സൗകര്യങ്ങൾ വിപുലീകരിച്ച് ഡോക്ടറുമാരുടെ സേവനവും വർദിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന സമരമായി ഉപവാസ സമരം സംഘടിപ്പിക്കുന്നത്.സമരം ബത്തേരി എംഎൽ എ ഐസി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് നിർവഹിക്കും.സംസ്ഥാന ജില്ലാ ബ്ലോക് നേതാക്കൾ സംബന്ധിക്കും. സമരത്തിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ തേടുന്നതായും യൂത്ത് കോൺഗ്രസ് അറിയിച്ചു