തൊഴിലാളികളെ അടിമകളെ പോലെ കാണുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്ന് എ.ഐ.ടി യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.പി. രാജേന്ദ്രന്‍. എ.ഐ.ടി.യു.സി വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ അതിശക്തമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമായിരിക്കും ജനുവരി 8 ,9 തീയ്യതികളില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.