ഒരേക്കര്‍ പാഷന്‍ഫ്രൂട്ട് കൃഷി വെട്ടിനശിപ്പിച്ചതായി പരാതി
വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരേക്കര്‍ സ്ഥലത്തെ പാഷന്‍ഫ്രൂട്ട് കൃഷിവെട്ടി നശിപ്പിച്ചതായി പരാതി. രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് വിളവെടുപ്പിന് പാകമായ കൃഷിയാണ് രാത്രിയുടെ മറവില്‍ അഞ്ജാതര്‍ വെട്ടിനശിപ്പിച്ചത്. കര്‍ഷകന്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കി.
എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ അറയ്ക്കല്‍ സജി പാട്ടത്തിന് എടുത്ത വെള്ളമുണ്ട പഞ്ചായത്തിലെ ഏഴേനാല്‍ കീഞ്ഞുകുടിയില്‍ കൃഷി ചെയ്ത ഒരേക്കര്‍ പാഷന്‍ ഫ്രൂട്ട് കൃഷിയാണ് അഞ്ജാതര്‍ വെട്ടിനശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ കിന്റലുകണക്കിന് പാഷന്‍ ഫ്രൂട്ട് കായ്കള്‍ വെട്ടിനശിപ്പിച്ചു. ഇതിനു പുറമെ 50 ഓളം പാഷന്‍ ഫ്രൂട്ടിന്റെ ചുവടും വെട്ടിനശിപ്പിച്ചു. ഇന്നലെ പാഷന്‍ ഫ്രൂട്ട് കൃഷിയിടത്തില്‍ എത്തിയപ്പോള്‍ കായ്കള്‍ പൊഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൃഷി നശിപ്പിച്ചത് കര്‍ഷകന്റെ ശ്രദ്ധയില്‍പ്പെട്ടത്. സജി വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകന്‍ പറഞ്ഞു