പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ.

0

പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ.
1100 ലധികം വ്യക്തികൾ തട്ടിപ്പിനിരയായി എന്നും കർമ്മസമിതി.അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപണം. വയനാട് ജില്ലയിലെ വിവിധ അക്ഷയ സെൻററുകൾ മുഖേനയും എൻജിഒ മുഖേനകളും തട്ടിപ്പിനിരയായവർ ചേർന്ന് സമരസമിതി രൂപീകരിച്ചു.
പാതി വില തട്ടിപ്പിനിരകളായവർ ഞായറാഴ്ച കൽപ്പറ്റ മുണ്ടേരി യിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1100ലധികം പേർ തട്ടിപ്പിടിയായിട്ടും ഇതുവരെ ക്രൈംബ്രാഞ്ച് എട്ടു കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും ‘ .മറ്റുള്ളവർ പരാതി നൽകിയിട്ടും കാര്യക്ഷമമായി അന്വേഷിച്ചു നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. ലാപ്ടോപ്പുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്കൂട്ടർ എന്നിവ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇവർ പറഞ്ഞു. ഞായറാഴ്ച രാവിലെ 10 മണിക്ക് മുണ്ടേരിയിൽ നടക്കുന്ന പ്രതിഷേധ പരിപാടി ടി സി ടി എംഎൽഎ ഉദ്ഘാടനം ചെയ്യും എന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ നാസർ പാലൂർ , ജോയ്സി ജോൺ, സിബി മാണ്ടാട്, അനീറ്റ ബൈജു,വിസ്മയ സജി, ജസീല സാജിർ, പി.ടി. ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!