കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമി പ്രശ്നത്തില്‍ നിയമസഭാ കമ്മിറ്റി ഉടന്‍ ഇടപെടണമെന്ന് വയനാട് വികസന സമിതി പ്രസിഡണ്ട് പി.പി. ഷൈജല്‍ ആവശ്യപ്പെട്ടു. ജോര്‍ജ്ജിന്റെ മകന്‍ ജെയിംസിന്റ വക്കീലും ഹരിതസേന ചെയര്‍മാനുമായ അഡ്വ: വി.ടി. പ്രദീപ് കുമാര്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി മുമ്പാകെ നല്‍കിയ പരാതി ഈ മാസം 14ന് സമിതിയുടെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. കമ്മിറ്റിയില്‍ അംഗമായിട്ടും ഈ വിഷയത്തില്‍ ഇടപെടാന്‍ എം.എല്‍.എ. തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കല്‍പ്പറ്റ എം.എല്‍. എ മാപ്പു പറയണമെന്നും പി.പി. ഷൈജല്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും കൂടി വിളിച്ചു വരുത്തി കല്‍പ്പറ്റയില്‍ തെളിവെടുപ്പ് നടത്തി ജോര്‍ജ്ജിന്റെ ഭൂമി തിരികെ നല്‍കാന്‍ നടപടി ഉണ്ടാവണമെന്നും ഷൈജല്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.