സുല്‍ത്താന്‍ ബത്തേരി: കോടതി ഭൂമി വിട്ടുകിട്ടി. ബത്തേരി രാജീവ് ഗാന്ധി ബൈപ്പാസിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നാളെ ആരംഭിക്കും. മാനിക്കുനിയില്‍ നിന്നും നഗരസഭ സറ്റേഡിയം വരെയുള്ള ഭാഗമാണ് വീതികൂട്ടി നവീകരിക്കുന്നത്. ഈ ഭാഗം കൂടി പൂര്‍ത്തിയായാല്‍ ബത്തേരിയുടെ മിനി ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകും.
ഭൂമി ഏറ്റെടുക്കല്‍ നടപടി കൊവിഡിനെ തുടര്‍ന്ന് നിലച്ചതോടെയാണ് ബൈപ്പാസിന്റെ തുടര്‍ന്നുള്ള ഭാഗത്തിന്റെ പ്രവര്‍ത്തി നിലച്ചത്. കോടതിയുടെ അധീനതയിലുള്ള ഭൂമിയാണ് നഗരസഭയുടെ മിനിബൈപ്പാസ് നിര്‍മ്മാണത്തിന് വിട്ടുനില്‍കിയത്. നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹൈക്കോടതി ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
കോടതിയുടെ ചുറ്റുമതില്‍ പൊളിച്ച് പുതുക്കി നിര്‍മ്മിച്ചു നല്‍കുന്നതിനും മറ്റുമായി 25 ലക്ഷം രൂപനഗരസഭ പി ഡബ്ല്യുഡിക്ക് കൈമാറി. ഇതിനുപുറമെ ഈ ഭാഗങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയും ലഭ്യമാക്കിയാണ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. മിനബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നെ പ്രതീക്ഷയിലാണ് നഗരസഭ.