പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ സ്നേഹസ്പര്‍ശം ചികിത്സാ സഹായം വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ചികിത്സാ സഹായം വിതരണം ചെയ്തു. ഫാദര്‍ സിജു കുര്യാക്കോസ് പെരിശ്ശേരില്‍, അധ്യക്ഷത വഹിച്ചു. പുതുതായി നിര്‍മ്മിക്കുന്ന ഗ്രിഗോറിയസ് കോംപ്ലക്സിന്റെ നിര്‍മ്മാണ നിധി സ്വീകരണവും ചടങ്ങില്‍ നടന്നു. ഗ്രിഗോറിയസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ഫാദര്‍ സെറാ പോള്‍, ഫാദര്‍ സഞ്ചു എന്‍.ജോസ്, ഫാദര്‍ അജി അബ്രാഹം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ട്രസ്റ്റി ബാബു ചിരയ്ക്കാക്കുടിയില്‍, സെക്രട്ടറി ബിജു തിണ്ടിയത്ത്, ബാബു മാക്കിയില്‍ എന്നിവര്‍ സംസാരിച്ചു.