പരിക്കേറ്റ ആദിവാസി യുവാവിനെ ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി
ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ആദിവാസി യുവാവിനെ ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. വാളാട് അമ്പലക്കുന്ന് പാരാരി കോളനിയിലെ രാജന്‍ എന്ന കരിക്കനാണ് കഴിഞ്ഞമാസം ചേരിയംമൂലയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ജില്ലാ ആശുപത്രിയിലെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ രാജനെ പെട്ടെന്ന് ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ രാജനെ ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.