വഴിയോര വിശ്രമകേന്ദ്രം- വനിതാ സംരംഭക സമുച്ചയ ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിൻ്റെയും വനിതാ സംരംഭക സമുച്ചയത്തിൻ്റെയും ശിലാസ്ഥാപന ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 69 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം ടേക് എ ബ്രേക്ക് ഒരുക്കിയത്. മാനന്തവാടി നഗരത്തിന്റെ ഹൃദയഭാഗത്ത് 11.095 കോടി ചെലവിൽ വനിതാ സംരംഭകർക്കായി പ്രത്യേക വിപണന സമുച്ചയവും തയ്യാറാക്കി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി. കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എ. കെ.ജയഭാരതി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.വിജയൻ, മീനാക്ഷി രാമൻ, എ.എൻ. സുശീല, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, മെമ്പർമാരായ പി. ചന്ദ്രൻ, പി. കെ അമീൻ, ഇന്ദിര പ്രേമചന്ദ്രൻ, ജോയ്സി ഷാജു, ബി എം. വിമല, രമ്യ താരേഷ്, അസീസ് വാളാട്, വി. ബാലൻ, മാനന്തവാടി മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. എസ്. മൂസ, കൗൺസിലർമാരായ സിന്ധു സെബാസ്റ്റ്യൻ, ആസിഫ് കെ. എം, കില ജില്ലാ ഫെസിലിറ്റേറ്റർ
പി.ടി.ബിജു, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദ്വൈരൈ സ്വാമി, ജോയിന്റ്ബി.ഡി.ഒ ആലി വള്ളി എന്നിവർ പങ്കെടുത്തു.