കേരള തമിഴ്നാട് അതിര്‍ത്തിയായ വെള്ളരിയിലാണ് കുരങ്ങുശല്യത്താല്‍ പൊതുജനം ദുരിതത്തിലായിരിക്കുന്നത്. കുരങ്ങുകളെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചുവെങ്കിലും പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.കൂട്ടമായെത്തുന്ന വാനരന്‍മാര്‍ ക്ഷേത്രത്തിലെ പൂജാസാമഗ്രികള്‍ നശിപ്പിക്കുകയാണന്നാണ് നാട്ടുകാര്‍ പറയുന്നത്.
കേരള തമിഴ്നാട് അതിര്‍ത്തിയായ വെള്ളരിയിലാണ് വാനരശല്യത്താല്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നത്. ഇവിടത്തെ ശിവക്ഷേത്രത്തിലും, സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലും കുരങ്ങുശല്യം അതിരൂക്ഷമാണ്.സമീപത്തെ സ്‌കൂളിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളുടെ ഭക്ഷ്യപദാര്‍ത്ഥങ്ങളും മറ്റും നശിപ്പിക്കുകയാണന്നും ഇവിടത്തുകാര്‍ പറയുന്നു. കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്രപരിസര്ത്ത് കൂട് സ്ഥാപിച്ചു. എന്നാല്‍ ഇത് പ്രവര്‍ത്തനസജ്ജമാക്കാത്തതിനാല്‍ കുരങ്ങുകളെ പിടികൂടാനായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നത്. എത്രയും വേഗം കൂട് പ്രവര്‍ത്തന സജ്ജമാക്കി പ്രദേശത്തെ കുരങ്ങുശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ വ്യാപക കൃഷിനാശവുമാണ് വരുത്തുന്നത്.