കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

0

 

പനമരം പുഞ്ചവയല്‍ ആസ്ഥാനമായുളള ഫോറം ഫോര്‍ ഫെയര്‍ട്രേഡ് ഓര്‍ഗാനിക് അഗ്രിബെറ്റര്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ വാകേരിയില്‍ കര്‍ഷക സെമിനാറും,ടാര്‍പോളിന്‍ വിതരണവും സംഘടിപ്പിച്ചു.വാകേരി ക്ഷീരസംഘം ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ എക്സ്സിക്യൂട്ടീവ് ഡയറക്ട്ടര്‍ ഫാ: വര്‍ഗീസ് മറ്റമന ഉദ്ഘാടനം ചെയ്തു. ജൈവകൃഷി പ്രോത്സാഹനവും,വിളകളുടെ മൂല്യ വര്‍ദ്ധനവും,വിപണനവും,ജൈവ കൃഷിയുടെ ആവശ്യകതയും എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് ക്ലാസ് നടത്തി. ഫോബ് ജനറല്‍ മാനേജര്‍ സന്ദീപ്കുമാര്‍,സെക്രട്ടറി ഷിബി കുന്നോലി,ജോബിന്‍,വത്സലവിജയന്‍,ഷൈജ, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!