പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം നീട്ടി

0

സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം നീട്ടി. നാളെ 5 മണി വരെയാണ് സമരം നീട്ടി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നല്‍കിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.തിരുത്തലിന് വേണ്ടിയും ഓപ്ഷന്‍ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ സൈറ്റില്‍ പ്രവേശിച്ച വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിനും സെര്‍വര്‍ ഡൌണ്‍ ആയതിനാല്‍ ഇതിന് കഴിഞ്ഞില്ല. കൂടുതല്‍ സെര്‍വറുകള്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികള്‍ക്ക് ഇനിയും തിരുത്തലിന് സാധിച്ചിട്ടില്ല. പരീക്ഷകള്‍, സ്ഥലം മാറ്റം തുടങ്ങി ഹയര്‍ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെര്‍വറുമായാണ് ലിങ്ക് ചെയ്തിരുന്നത്. മാത്രമല്ല സെര്‍വര്‍ ശേഷി കൂട്ടിയില്ലെങ്കില്‍ ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുമ്പോള്‍ ഇതിലും വലിയ പ്രശ്‌നമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടി കാട്ടിയിരുന്നു. ഇത് വകയവെക്കാതെ ട്രയല്‍ പ്രസിദ്ധീകരിച്ചതാണ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും വലച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഒടുവില്‍ സമയ പരിധി നീട്ടാന്‍ തീരുമാനിച്ചത.്

Leave A Reply

Your email address will not be published.

error: Content is protected !!