കുറുക്കന്മൂലയിലേത് ഡാറ്റാബേസില്‍ ഉള്‍പ്പെട്ട കടുവയല്ല
ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ കുറുക്കന്മൂലയില്‍ എത്തി. ജില്ലയിലെ ഡാറ്റാബേസില്‍ ഉള്‍പ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്ന് സി.സി.എഫ്. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ചു.
കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് നാളെ അറിയാം. കടുവയെ പിടികൂടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് സിസിഎഫ് ഡി.കെ വിനോദ് കുമാര്‍.