തിരുനെല്ലിയില്‍ എ.ബി.സി.ഡി ക്യാമ്പെയിന് തുടക്കം
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുളള എ.ബി.സി.ഡി ക്യാമ്പിന്റ ഉദ്ഘാടനം കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ദേവകി, വയനാട് ഡി.ഡി.പി പി ജയരാജന്‍,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എകെ ജയഭാരതി തുടങ്ങിയവര്‍ സംസാരിച്ചു.രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും ക്യാമ്പില്‍ നല്‍കും. ക്യാമ്പ് 15 ന് സമാപിക്കും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് നടത്തുന്നത്.ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തും.