ജോയലിനായി ചിത്രപ്രദര്‍ശനവുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി വിസ്മയം തീര്‍ക്കുന്ന പ്രിയ സുഹൃത്തിന് വേണ്ടി ചിത്രപ്രദര്‍ശനം നടത്തി മീനങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. ജോയല്‍ കെ.ബിജുവിന്റെ മൗത്ത് പെയിന്റിംഗാണ്
പ്രദര്‍ശനത്തിനായി ഒരുക്കിയത്.6 വയസ്സ് പ്രായമുള്ളപ്പോഴാണ് ജോയലിന്റെ കൈകാലുകളുടെ ചലനശേഷി നഷ്ടമാവുന്നത്.ഗിന്നസ് റെക്കോര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജോയലിന് ഡല്‍ഹിയില്‍ നിന്നുള്ള ഷാനി സമാജ് പുരസ്‌കാരമാണ് അവസാനമായി ലഭിച്ചത്.
താന്‍ കാണുന്ന കാഴ്ചകളിലെ മനോഹാരിതയെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി പകര്‍ത്തുകയാണ് ജോയല്‍ കെ.ബിജുവെന്ന കൊച്ചു കലാകാരന്‍. ആറ് വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ കൊച്ചു മിടുക്കന് കൈകാലുകളുടെ ചലനശേഷി നഷ്ടമാവുന്നത് . പിന്നീട് അച്ചന്‍ ബിജുവിന്റെയും അമ്മ ഡീനയുടെയും കരുത്തുറ്റ പിന്തുണയാണ് ജോയലിന്റെ ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് ആധാരമായത്. ബി.ആര്‍ സി യിലെ റിസോഴ്‌സ് അധ്യാപിക ആഢ ചന്ദ്രികയാണ് ജോയലിന്റെ ചിത്രങ്ങളോടുള്ള ഇഷ്ടവും പകര്‍ത്താനുള്ള കഴിവുകളും തിരിച്ചറിഞ്ഞ് ചിത്രങ്ങളുടെ തോഴനാക്കിയത്. വായില്‍ കടിച്ചു പിടിച്ച ബ്രഷുമായി ഇതിനോടകം മുവ്വായിരത്തോളം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ജോയല്‍ വരച്ച് തീര്‍ത്തത്.
നിറങ്ങളും വരകളുമായി ജീവിതത്തെ ആസ്വദിക്കുന്ന ഈ മിടുക്കനായ കലാകാരന്റെ ചിത്രങ്ങളിലേറെയും പ്രകൃതിയും തന്റെ ജീവിതവുമാണ്. മറ്റുള്ളവര്‍ക്ക് പ്രജോദനമേകുന്ന ജോയലിന്റെ അതിജീവന മാതൃകയെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഗിന്നസ് റെക്കോര്‍ഡക്കെം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജോയലിന് ഡല്‍ഹിയില്‍ നിന്നുള്ള ഷാനി സമാജ് പുരസ്‌കാരമാണ് അവസാനമായി ലഭിച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൗത്ത് പെയിന്റിംഗ് ആര്‍ട്ടിസ്റ്റാണ് ജോയലെന്ന വര്‍ണ്ണങ്ങളുടെ കൂട്ടുകാരന്‍. സംസ്ഥാന സര്‍ക്കാരിന്റെ ചായം പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ അധ്യാപിക ആശാ രാജിന്റെ നേതൃത്വത്തില്‍ ചടട വിദ്യാര്‍ത്ഥികള്‍ ചിത്രപ്രദര്‍ശനം നടത്തിയപ്പോള്‍ പ്രിയ കൂട്ടുകാരനായ ജോയലിന്റെ ചിത്രങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്.കോവിഡ് കാലയളവില്‍ ഉള്‍പ്പെടെ കഴിഞ്ഞ 4 വര്‍ഷമായി പരിമിതികളില്‍ നിന്ന് കൊണ്ട് വരയിലും വര്‍ണ്ണത്തിലും വിസ്മയം തീര്‍ക്കുന്ന ജോയല്‍ മീനങ്ങാടി സ്‌കൂളിലെ രണ്ടാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്. വര്‍ണ്ണങ്ങളുടെ ലോകത്തെ വിശേഷങ്ങളും, തന്റെ വിശേഷങ്ങളും പങ്കുവെക്കാന്‍ ജോയല്‍ കാരച്ചാല്‍ എന്ന യൂ റ്റൂബ് ചാനലും ജോയല്‍ തുടങ്ങിയിട്ടുണ്ട്.