പട്ടയഭൂമികളിലെ നിര്‍മ്മാണ നിരോധനം; ഉപവാസമാരംഭിച്ചു

0

ഡബ്ല്യുസിഎസ് പട്ടയഭൂമികളിലെ നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുതുവല്‍സരദിനത്തില്‍ നെന്മേനി പഞ്ചായത്ത് ഭരണസമിതി ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുില്‍ ഉപവാസം സമരം നടത്തി. ലാന്റ് അസൈന്റ്മെന്റ് പട്ടയങ്ങളിലെ ചട്ടങ്ങള്‍ക്ക് ബാധകമായ കോടതിവിധി ഡബ്ല്യുസിഎസ് പട്ടയങ്ങള്‍്ക്കും ബാധകമാക്കുന്ന ഉദ്യോഗസ്ഥ ഉത്തരവ് പിന്‍വലിക്കണമൊവശ്യപ്പെട്ടാണ് ഉപവാസം സംഘടിപ്പിച്ചത്. രാവിലെ 11 മണിമുതല്‍ വൈകിട്ട് 4മണിവരെയാണ് പ്രതിഷേധ ഉപവാസം സംഘടിപ്പിച്ചത്.

കാര്‍ഷിക ആവശ്യത്തിന് വേണ്ടിനല്‍കുന്ന എല്‍എ റൂള്‍ പ്രകാരമുള്ള പട്ടയങ്ങളില്‍ കച്ചവടങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലന്ന് മാത്രമാണ് കോടതിവിധി. ഭൂപതിവ് നിയമത്തിലെ ലാന്റ് അസൈന്റ്മെന്റ് ചട്ടപ്രകാരം കൃഷിആവശ്യത്തിന് വേണ്ടിയാണ് ഭൂമിയെന്ന് വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ഇതേ നിയമത്തിലെ മറ്റൊരു ചട്ടപ്രകാരം നല്‍കിയിരിക്കുന്ന വയനാട് കോളനൈസേഷന്‍ സ്‌കീമിലെ പട്ടയങ്ങള്‍ നല്‍കുന്നത് കൃഷിആവശ്യത്തിന് വേണ്ടിയാണ് പട്ടയത്തില്‍ പറയുന്നുമില്ല.

വസ്തുത ഇതായിരിക്കെ എല്‍എ പട്ടയങ്ങള്‍ക്ക് വേണ്ടി പുറപ്പെടുവിച്ച കോടതിവിധി ഡബ്ല്യുസിഎസ് പട്ടയങ്ങള്‍ക്കുകൂടി ബാധകമാക്കിയത് അധാര്‍മികമാണന്നും ഇത്തരം പട്ടയഭൂമികള്‍ നിരവധിയുള്ള നെന്മേനി പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെ ഉത്തരവ് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെും ഇതിനുപരിഹാരം കാണണമെന്നാവശ്യപ്പെട്ടുമാണ് ഭരണസമിതി ഉപവാസ സമരം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടി എം എല്‍ എഐ സി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ അധ്യക്ഷയായി. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ഉപവാസ സമരത്തിന് പിന്തുണ അറിയിച്ച് സംസാരിച്ചു. വൈകിട്ട് സമാപനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്മരക്കാര്‍ ഉല്‍ഘാടനം ചെയ്തു. നിലവില്‍ ഇരൂനൂറോളം കെട്ടടനിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷകളാണ് പഞ്ചായത്തില്‍ കെട്ടികിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നെന്മേനി പഞ്ചായത്ത് ഭരണസമിതി മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ ഉപാവസം സംഘടിപ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!