വൈദ്യുതി ചാര്‍ജ് ഇന്നുമുതല്‍ യൂണിറ്റിന് പത്തുപൈസ കൂടും

0

സംസ്ഥാനത്ത് വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് ഇന്നു മുതല്‍ യൂണിറ്റിനു 10 പൈസ കൂടി സര്‍ചാര്‍ജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സര്‍ചാര്‍ജ്. 10 പൈസ കൂടി ചേരുന്നതോടെ, സര്‍ചാര്‍ജ് 19 പൈസ ആകും. യൂണിറ്റിനു പരമാവധി 31 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിച്ചിരുന്നത് 19 പൈസ ആയി കുറയ്ക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ രണ്ടു തരം സര്‍ചാര്‍ജ് ആണുള്ളത്. 3 മാസം കൂടുമ്പോള്‍ കണക്കുകള്‍ റെഗുലേറ്ററി കമ്മിഷന്‍ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങള്‍ അനുസരിച്ചു ബോര്‍ഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സര്‍ചാര്‍ജ്. ഇന്നു മുതല്‍ മൊത്തം 31 പൈസ വരെ സര്‍ചാര്‍ജ് പിരിക്കാം. ഇത് ഉപയോക്താക്കള്‍ക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാല്‍ ആദ്യത്തെ ഇനം സര്‍ചാര്‍ജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. ഇന്നു മുതല്‍ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറില്‍ കമ്മിഷനു ബോര്‍ഡ് സമര്‍പ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിക്കണമെന്ന് അതിനുശേഷം തീരുമാനിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!