സ്വര്‍ണവില വീണ്ടും കുറഞ്ഞു

0

പവന് 160 രൂപയാണ് കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,200 രൂപയായി. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 4900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയിലും കുറവുണ്ടായി. മാര്‍ച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!