മികച്ച സ്പോര്‍ട്സ് താരങ്ങളെ കണ്ടെത്താന്‍ ചാമ്പ്യന്‍ഷിപ്പുകള്‍
പഞ്ചായത്തിലെ മികച്ച സ്പോര്‍ട്സ് താരങ്ങളെ കണ്ടെത്താനും ഉന്നത തലത്തിലുള്ള പരിശീലനവും പ്രോത്സാഹനവും നല്‍കാനും തവിഞ്ഞാല്‍ പഞ്ചായത്ത് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു.ക്രിക്കറ്റ്,ഫുട്ബോള്‍ വോളിബോള്‍ എന്നീ ഇനങ്ങളിലാണ് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നത്.വാളാട് നടത്തിയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പുഷ്പ ചന്ദ്രന് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഇബ്രാഹിം, ബ്ലോക്ക് മെമ്പര്‍ സല്മമൊയ്,വാര്‍ഡ് മെമ്പര്‍മാരായ ശ്രീലത കൃഷ്ണന്,സുരേഷ് പാലോട്,കുന്നോത്ത് ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.