നാളെ മുതല്‍ 19 വരെ കല്‍പ്പറ്റ ജിനചന്ദ്ര മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തിലാണ് കായികമേള.കായികമേളയ്ക്ക് മുന്നോടിയായി കല്‍പ്പറ്റ നഗരത്തില്‍ വിളംബര ജാഥ നടത്തി.നാളെ ഉച്ചക്ക് 1.30 ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ശശിപ്രഭ മേളക്ക് പതാക ഉയര്‍ത്തും. 18 ന് രാവിലെ ടി. സിദ്ദിഖ് എംഎല്‍എ മേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനാകും. 67 ഇനങ്ങളിലായി 800ലധികം കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന കായികമേള കൊവിഡിന് ശേഷമുള്ള ആദ്യമേളയാണ്. വയനാടിന്റെ ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മേളയെന്ന ഖ്യാതിയും ഇത്തവണത്തെ മേളക്കുണ്ട്.19 ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ഒ.ആര്‍ കേളു എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
വിളംബര ജാഥ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഫ്‌ളാഗ് ഓഫ് ചെയ്തു.കൗണ്‍സിലര്‍ എം.കെ ഷിബു, നജീബ് മണ്ണാന്‍, എം പവിത്രന്‍, പി.ടി സജീവന്‍, ഷാനു ജേക്കബ്, എന്‍.എ അര്‍ഷാദ്, ശിവദാസന്‍ എന്നിവര്‍ നതൃത്വം നല്‍കി.