1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ വൈകുന്നേരം വരെ? തീരുമാനം ഇന്ന്

0

1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതിൽ തിങ്കളാഴ്ച ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

1 മുതൽ  9 വരെയുള്ള ക്ലാസുകൾ 14ാം തിയതി മുതലാണ് ആരംഭിക്കുന്നത്. ക്ലാസുകൾ വൈകിട്ട് വരെയാക്കാനാണ് ആലോചന.  ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോൾ ക്ലാസ്. ഇത് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.

ക്ലാസുകള്‍ വൈകുന്നേരം വരെ ആക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കും. സംസ്ഥാനത്തെ 10,11,12 ക്ലാസുകളും കോളജുകളും തിങ്കളാഴ്ച വീണ്ടും തുറന്നു. ഇവര്‍ക്ക് വൈകുന്നേരം വരെയാണ് ക്ലാസ്.

Leave A Reply

Your email address will not be published.

error: Content is protected !!