പോലീസ് ജീപ്പും കെ.എസ്.ആര്‍.ടി.സി.യും തടഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

0

 

കല്‍പ്പറ്റ ടൗണില്‍ പോലീസ് ജീപ്പും കെ.എസ്.ആര്‍.ടി.സി. ബസും തടഞ്ഞു നിര്‍ത്തി അഭ്യാസം കാണിച്ച ഏഴുപേര്‍ അറസ്റ്റില്‍. കല്‍പ്പറ്റ മണിയന്‍ങ്കോട് സ്വദേശി വിഷ്ണു, ഇഷ്ടികപൊയില്‍ പ്രവീണ്‍കുമാര്‍, നെടുങ്ങോട് വയല്‍ അരുണ്‍, വിഘ്നേഷ്,എം.പി. അരുണ്‍, പുത്തൂര്‍വയല്‍ സ്വദേശി അഭിലാഷ്, താഴെ മുട്ടില്‍ സ്വദേശി ശ്രീരാഗ് എന്നിവരെയാണ് അറസ്റ്റിലായത്.ഇന്നലെ അര്‍ദ്ധരാത്രി ചുങ്കം ജങ്ഷനിലാണ് സംഭവം.

പട്രോളിംങ് നടത്തുന്നതിനിടെ പോലീസ് ജീപ്പിന്റെ ഫോട്ടോയെടുത്ത് ഇന്‍ഷുറന്‍സില്ലെന്നു പറഞ്ഞ് ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. വാഹനമെടുക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് തട്ടിക്കയറിയതായും പോലീസ് പറഞ്ഞു. ബഹളമുണ്ടായ സമയത്ത് അതുവഴിവന്ന കെ.എസ്.ആര്‍.ടി.സി. ബസും ഇവര്‍ തടഞ്ഞുനിര്‍ത്തി. കെ.എസ്.ആര്‍.ടി.സി. ബസും പരിശോധിക്കാതെ വിടില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. യാത്രക്കാര്‍ ബുദ്ധിമുട്ടിലായതോടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ലഹരിയിലായിരുന്നു യുവാക്കളെന്ന് പോലീസ്.

Leave A Reply

Your email address will not be published.

error: Content is protected !!