ജീവകാരുണ്യ മേഖലയിലെ സാന്നിധ്യമായ അഡോറയുടെ 25-ാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ നിര്‍ധന രോഗികള്‍ക്കായി സൗജന്യ ഫിസിയോതെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.നടവയല്‍ ചിറ്റാലൂര്‍കുന്നിലാണ് സെന്റര്‍.ആധുനിക ഫിസിയോതെറാപ്പി, ഒക്യുറേഷനല്‍ തെറാപ്പി ചികിത്സകള്‍ക്കായി 6 കോടി രൂപ ചെലവില്‍ 20000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന സെന്റില്‍ സ്വയം തൊഴില്‍ കണ്ടെത്താനുള്ള സൗകര്യം കൂടി ഒരുക്കും. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ആര്യ അന്തര്‍ജനം നിര്‍വഹിച്ചു.
കണിയാമ്പറ്റ പഞ്ചായത്തിലെ നടവയല്‍ ചിറ്റാലൂര്‍കുന്നില്‍ അഡോറ ട്രഷറര്‍ കൂടിയായ സതീശന്‍ പന്താവൂര്‍ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മാരണാര്‍ഥം വാങ്ങിയ 2 ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുളള കൊട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. പൊതുസമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ മലബാര്‍ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് ശിലഫലകം അനാഛാദനം ചെയ്തു. അഡോറ ഏയ്ഞ്ചല്‍സ് ഹോം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നര്‍ഗീസ് ബീഗം അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി, കോട്ടത്തറ, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരയ മേഴ്‌സി സാബു, പി.പി.റനീഷ്, വാസുദേവന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി,കണിയാമ്പറ്റപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, സന്ധ്യ ലിഷു, അന്നക്കുട്ടി ജോസ്, താരീഖ് അന്‍വര്‍, സതീശന്‍ പന്താവൂര്‍ ,നിത്യ ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കാവടം പൊന്‍കതിര്‍ നാട്ടു കുട്ടത്തിന്റെ നാടന്‍ പാട്ടും വീല്‍ചെയര്‍ വേവ്‌സ്, നിസാര്‍, നൂര്‍ഷ വയനാട് എന്നിവരുടെ ഗാനമേളയും അരങ്ങേറി.