കാട് വെട്ടി തെളിച്ച് അധികൃതര്‍

0

കാട് വെട്ടി തെളിച്ച് അധികൃതര്‍. സുരക്ഷ ക്യാമറകള്‍ മറനീക്കി പുറത്ത്. മാസങ്ങളായി പനമരം ചെറിയ പാലത്തിനു സമീപത്തെ സുരക്ഷാ ക്യാമറ കാട് മൂടിയ നിലയിലായിരുന്നു. പ്രതിഷേധവുമായി ഇരുചക്ര വാഹന ഉപഭോക്താക്കള്‍ രംഗത്ത് എത്തിയതോടെ വയനാട് വിഷന്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നടവയല്‍ ബീനാച്ചി റോഡില്‍ പനമരം പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ച ക്യാമറ കാടുമൂടിയ. കുറ്റ കൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ കുറക്കുന്നതിനുമായാണ് ചെറുപാലത്തിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ചു സി സി ടി വി ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ക്യാമറ സ്ഥാപിച്ച പോസ്റ്റിലാകെ കാട് പടര്‍ന്ന് കയറിയതിനാല്‍ ക്യാമറകള്‍ കാടിനുള്ളിലകപ്പെട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. കാട് വെട്ടി സംരക്ഷിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാ വുന്നില്ലെന്നാണ് പരാതി ഉയര്‍ന്നതിലായിരുന്നു കാട് വെട്ടാനുള്ള നടപടി ആരംഭിച്ചത്. . ജനങ്ങളുടെ നികുതിപ്പണം പാഴാക്കിക്കളയുന്നതില്‍ പ്രതിഷേധം കനക്കുകയായിരുന്നു. കൂടാതെ ഇല്ലി കൂട്ടങ്ങള്‍ വളര്‍ന്നത് ഒരു ഭാഗത്ത് നിന്നും മറ്റോരു ഭാഗത്തെക്ക് ചാഞ്ഞ് നില്‍ക്കുന്നത് വാഹാന ഗതാഗതങ്ങള്‍ കടന്ന് പോകുന്നത് ഇപ്പോഴും ഭീഷണിയായി തുടരുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!