ലഹരിവിരുദ്ധ പ്രവര്‍ത്തനം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 30000 ലധികം കേസുകള്‍
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വയനാട് ജില്ലയില്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 30719 കേസുകള്‍.ഇതില്‍ 7419 അബ്കാരി കേസുകളും, 2149 എന്‍ഡിപിഎസ് കേസുകളും, 21151 കോപ്ടകേസുകളും ഉള്‍പ്പെടുന്നുണ്ട്. 2021 ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 5042 കേസുകളാണ്.കേസുകള്‍ ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം സ്‌കൂള്‍-കോളേജ് തലങ്ങില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ച് ബോധവത്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.കൂടാതെ വിമുക്തി മിഷന്റെ ഭാഗമായി ജില്ലയില്‍ ഡീ-അഡീക്ഷന്‍ സെന്റര്‍ സ്ഥാപിക്കുകകയും ലഹരി വിമുക്ത ചികിത്സയും, കൗണ്‍സിലിങ്ങും നടത്തി വരുന്നതായി എക്സൈസ് വകുപ്പ് മന്ത്രിഎം വി ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പത്തുവര്‍ഷത്തിനിടയില്‍ 15779 ലിറ്റര്‍ സ്പിരിറ്റ്, 1540 ലിറ്റര്‍ ചാരായം, 18809 ലിറ്റര്‍ വിദേശമദ്യം, 85791 ലിറ്റര്‍ വാഷ്, 706 കിലോഗ്രാം കഞ്ചാവ്, 1203 ലിറ്റര്‍ വ്യാജ കള്ള് എന്നിവയും പിടികൂടിയിട്ടുണ്ട്. കൂടാതെ 1372 ഗ്രാം എംഡിഎംഎ, 191 ഗ്രാം ഹാഷിഷ് ഓയില്‍, 53 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2360 ഗ്രാം ലഹരിഗുളികളും ഉള്‍പ്പെടുന്നു.ഇതോടൊപ്പം 19894 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. കോട്പ ഫൈന്‍ ഇനത്തില്‍ മാത്രം 36ലക്ഷത്തിലധകം രൂപയാണ് എക്സൈസ് വകുപ്പിന് ലഭിച്ചത്.