മനുഷ്യ-മൃഗ സംഘര്‍ഷം ഗൗരവകരമെന്ന് ധനമന്ത്രി. വന്യ ജീവികള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള പദ്ധതിക്കായി 2 കോടി മാറ്റി വയ്ക്കുന്നുതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.വന്യജീവി ഭീഷണി ആക്രമണങ്ങളിലെ നഷ്ട പരിഹാര തുക കൂട്ടുമെന്നും ധനമന്ത്രി വിശദമാക്കി.വന്യ ജീവി ഭീഷണി നേരിടുന്ന മേഖലകളില്‍ ശാസ്ത്രീയ പരിഹാരമാകാന്‍ റാപ്പിഡ് ആക്ഷന്‍ സംഘങ്ങള്‍ക്ക് അടക്കമായുള്ള പദ്ധതിക്കായി 50.85 കോടി വകയിരുത്തി. വന്യ ജീവികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. മനുഷ്യ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.ഇതിനായി ശാസ്ത്രീയ നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗങ്ങളും സര്‍ക്കാര്‍ അടിയന്തരമായി തേടും.കാട്ടുപന്നി, ആന, കടുവ, മുള്ളന്‍ പന്നി എന്നിവയടക്കമുള്ള സൃഷ്ടിക്കുന്ന ഭീഷണി ഗൌരവകരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി.
Sign in
Sign in
Recover your password.
A password will be e-mailed to you.