തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ഒരു മിനിട്ടെങ്കിലും മുഖ്യമന്ത്രി ചിലവഴിക്കണമെന്ന് ടി. സിദ്ദീഖ് എം.എല്‍.എ. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ
തോട്ടം തൊഴിലാളികളുടെ വേതനം 700 രൂപയാക്കുക, ഭവന പദ്ധതി നടപ്പിലാക്കുക , ഗ്രാറ്റുവിറ്റി 30 ദിവസത്തെ വേതനമാക്കുക , ചികിത്സാ ആനുകൂല്യം മുഴുവന്‍ നല്‍കുക, തോട്ടങ്ങളിലെ താമസ സൗകര്യം വര്‍ദ്ധിപ്പിക്കുക തോട്ടം തൊഴിലാളി നിയമങ്ങളില്‍ കാലോചിതമായ ‘പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും .വിജയ പമ്പ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് രോട്ടം തൊഴിലാളികള്‍ പങ്കെടുത്തു. ഡി. സി.സി.പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ മുഖ്യപ്രഭാഷണവും ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി സമര പ്രഖ്യാപനവും നടത്തി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.