പനമരം നീരട്ടാടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ
പനമരം-നീരട്ടാടി വിദേശമദ്യശാലയുടെ വളവില്‍് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.കഴിഞ്ഞ ദിവസം വിളമ്പുകണ്ടം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി വയലിലേക്ക് മറഞ്ഞിരുന്നു.റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തില്ലാത്തതും, ഫുട്പാത്തുകളിലും കൈവരികളും രാത്രികാലങ്ങളില് സ്ട്രീറ്റ് ലൈറ്റുകള് ഇല്ലാത്തതുമാണ് ഈ പ്രദേശങ്ങളില് അപകടം വര്‍്ധിക്കുന്നതിന് കാരണംമദ്യശാലയിലേക്ക് വരുന്ന വാഹനങ്ങള് റോഡിന്റെ വളവില് പാര്‍ക്ക് ചെയ്യുന്നമൂലം ചിലസമയങ്ങളില്‍ ഇവിടം ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്.കുറുമ്പാലക്കോട്ടയിലെക്ക് വിനോദ സഞ്ചാരികള്‍ ആശ്രയിക്കുന്നതും ഈറോഡാണ്. അധികാരികള്‍ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.