കെഎസ്ആര്‍ടിസിക്കായി പിച്ചയെടുക്കല്‍ സമരവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പണമില്ലാത്ത കാരണം പറഞ്ഞ് ഇന്ധനം നിറക്കാനാകാതെ സര്‍വ്വീസുകള്‍ മുടങ്ങുന്ന കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി വേറിട്ട സമരം നടത്തിയത്.യാത്രക്കാര്‍, കച്ചവടക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നടക്കം പിച്ചതെണ്ടിയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കാനായി പണം സ്വരൂപിച്ചത്.പ്രവര്‍ത്തകര്‍ പിച്ചയെടുത്തു വാങ്ങിയ പണം കൊണ്ട് വാങ്ങിയ ഡീസലും ഇവരുടെ കൈകളിലുണ്ടായിരുന്നു.പിച്ചതെണ്ടി കിട്ടിയ ബാക്കി തുകയായ 171 രൂപ വകുപ്പ് മന്ത്രിക്ക് ഡിഡി എടുത്ത് അയയ്ക്കുകയും ചെയതു.
ടൗണിലുടനീളം ഇത്തരത്തില്‍ പിച്ചയെടുക്കിട്ടിയ പണവും ഡീസലുമായി പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെത്തി. തുടര്‍ന്ന് കുപ്പികളില്‍ നിറച്ച രണ്ടര ലിറ്റര്‍ ഡീസല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിക്ക് മുന്നില്‍ വെച്ചു മടങ്ങുകയായിരുന്നു. കൂടാതെ പിച്ചതെണ്ടി കിട്ടിയ ബാക്കി തുകയായ 171 രൂപ വകുപ്പ് മന്ത്രിക്ക് ഡിഡി എടുത്ത് അയയ്ക്കുകയും ചെയതു. പൊതുജനങ്ങള്‍ ആശ്രയിക്കുന്ന കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ യൂത്ത് ലീഗ് എപ്പോഴും ഉണ്ടാകുമെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു.ഇതിനിടെ ഡിപ്പോയില്‍ നിര്‍മ്മിച്ച ജീവനക്കാരുടെ വിശ്രമ കേന്ദ്രത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസ്സുകളുടെ ഉദ്ഘാടനത്തിനുമായി വകുപ്പ് മന്ത്രി എത്തുന്നതിനാല്‍ വന്‍ പൊലിസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.