പക്രന്തളം ചുരം റോഡിന് 85 കോടി അനുവദിച്ചു.

0

പക്രന്തളം തൊട്ടില്‍പ്പാലം -കുറ്റ്യാടി -വയനാട് ചുരം റോഡിന് കെ എസ്സ് ടി പി 85 കോടി അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടി തൊട്ടില്‍പ്പാലം നിരവില്‍പ്പുഴ വരെയുള്ള 23 കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്.
മലബാറിലെ പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതയായ ചുരം റോഡ് കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്തിപ്പെടാനുള്ള റോഡ് കൂടിയാണ്.
വിശദപഠനവും രൂപകല്പനയും ആവശ്യമാണെന്നും വയനാട്ടിലേക്കുള്ള ടൂറിസം മേഖലക്ക് കൂടി സഹായകരമായ ഒന്നാണ് കുറ്റ്യാടി തൊട്ടില്‍പ്പാലംപക്രം തളം വയനാട് ചുരം റോഡ് എന്നും, റോഡ് നവീകരണ പ്രവൃത്തി ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവ്യത്തി ആരംഭിക്കുമെന്നും ചുരം റോഡ് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.12 ഹെയര്‍ പിന്‍ വളവുകളുള്ള റോഡിലൂടെ അന്തര്‍ സംസ്ഥാന ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്.നിലവില്‍ എംഡി ആര്‍ കാറ്റഗറിയിലുള്ള റോഡ് 15 മീറ്റര്‍ വീതി കൂട്ടാന്‍ സ്ഥലമുടകള്‍ തയ്യാറായ സ്ഥിതിക്ക് നിലവിലുള്ള വളവുകളെല്ലാം സ്റ്റാന്‍ഡേര്‍സൈസ് ചെയ്ത് വീതി കൂട്ടി പുന:ര്‍ നിമ്മിക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്.ഇതിനായി റോഡ് നവീകരണ പ്രവൃത്തി നടത്തണമെന്ന് ആവശ്വപ്പെട്ട് ഇ കെ വിജയന്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. മന്ത്രിക്ക് പുറമെ ഇ കെ വിജയന്‍ എം എല്‍ എ, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി ഗവാസ്, കെ.കൃഷ്ണന്‍ , റോബിന്‍ ജോസഫ്, ഏ ആര്‍ വിജയന്‍ ,അനില്‍കുമാര്‍ പരപ്പുമ്മല്‍, റോഡ് വിഭാഗം ഉദ്യോഗസ്ഥരായ ഇ ജെ വിശ്വ പ്രകാശ്, വി കെ ഹാഷിം, സി എച്ച് അബ്ദുള്‍ ഗഫൂര്‍, വയനാട് ജില്ലാ റോഡ് വിഭാഗം ഉദ്യോഗസ്ഥരായ എന്‍ പി ലക്ഷ്മണന്‍, നിതിന്‍ എന്നിവര്‍ മന്ത്രി യോടൊപ്പം ചുരം റോഡ് സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!