ഇന്ധനവില വര്‍ദ്ധനവ് സര്‍വീസ് അവസാനിപ്പിച്ച് ചരക്ക് ലോറികള്‍

0

കൊവിഡ് പ്രതിസന്ധിക്കൊപ്പം റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇന്ധന വിലകാരണം 50 ശതമാനം ലോറികളും സര്‍വീസ് നിറുത്തി.ഇന്ധനചെലവും ജീവനക്കാര്‍ക്കുള്ള കൂലിയും നല്‍കാന്‍ തന്നെ ഉടമകള്‍ കഷ്ടപെടുകയാണ്.മേഖലയുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ നിവേദനം നല്‍കി.

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ തകര്‍ന്നടിഞ്ഞ് ചരക്ക് ലോറി മേഖല. ദിനം പ്രതി ഉയരുന്ന ഡീസല്‍ വില വര്‍ദ്ധനവ് കാരണം സര്‍വീസ് നടത്താന്‍ പോലും ഉടമകള്‍ക്ക് ആവുന്നില്ല. 600-ാളം ചരക്കുലോറികളുള്ള ജില്ലയില്‍ 50ശതമാനത്തോളം ലോറികളും സര്‍വ്വീസ് നിറുത്തിയിരിക്കുകയാണ്.സര്‍വീസ് നടത്തുന്ന ലോറികളുടെ ഉടമകള്‍ക്ക് പറയാനുള്ളതും നഷ്ടക്കണക്കുകളാണ്.ഡീസലിന് 60 രൂപയുണ്ടായിരുന്ന സമയത്തുള്ള വാടകയാണ് ഇപ്പോഴും ലഭിക്കുന്നത്. ഇതില്‍ നിന്നും വാടകയിനത്തില്‍ ലഭിക്കുന്ന തുകകൊണ്ട് ഇന്ധനം നിറക്കാനും ജീവനക്കാര്‍ക്കുള്ള കൂലിയും നല്‍കിയാല്‍ ഉടമയ്ക്ക് ഒരു രൂപ പോലും നീക്കിവെക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.ഒരുവര്‍ഷം ഇന്‍ഷൂറന്‍സ്, ടാക്സ്, ആള്‍ഇന്ത്യ പെര്‍മിറ്റിന് അടക്കം ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരും. എന്നാല്‍ നഷ്ടത്തിലായ ലോറി സര്‍വീസ് കാരണം ഇതിനും ഉടമകള്‍ക്ക് പണം കണ്ടെത്താനാവുന്നില്ല. ഇതിനുപുറമെ ടയറടക്കമുള്ള സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വിലവര്‍ദ്ധിച്ചതും മേഖലയെ പാടെ തകര്‍ത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധന വില ജിഎസ്റ്റിയില്‍ ഉള്‍പ്പെടുത്തുക, കിലോമീറ്ററിന് നിശ്ചിത വാടക തീരുമാനക്കുക, ഇന്ട്രാസ്റ്റേറ്റ് സര്‍വീസ് നിര്‍ത്താലാക്കുക, അട്ടിമറിക്കൂലി പൂര്‍ണ്ണമായും ഒഴിവാക്കുക, സര്‍ക്കാര്‍ ലോറി മേഖലയില്‍ പ്രത്യേക പാക്കേജ് നടപ്പാക്കുക തുടങ്ങിയ 14 ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കു്ം നിവേദനം നല്‍കിയിരിക്കുകയാണ് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍.

Leave A Reply

Your email address will not be published.

error: Content is protected !!