പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് വാഹനയാത്രക്കാര്ക്ക് ദുരിതമാകുന്നു
ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് വാഹനയാത്രക്കാര്ക്ക് ദുരിതമാകുന്നു. കൈതക്കല്‍ പള്ളിക്ക് സമീപം പഴയ വില്ലേജ് ഓഫീസിനടുത്താണ് വെള്ളം പാഴാകുന്നത്.അഞ്ചു കുന്ന് ജലനിധിയില് നിന്നാണ് കൈതക്കല്‍ പ്രദേശത്ത് കുടിവെളളമെത്തിക്കുന്നത്.വെള്ളം പാഴാകുന്നതിന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും പരാതി.പലയിടങ്ങളിലും പൈപ്പ് പൊട്ടിയതിനാല്‍ ആര്ക്കും ഉപകാരപ്രദമാവാതെ കുടിവെള്ളം പാഴാകുകയാണ്.ഗുണനിലവാരമില്ലാത്ത പൈപ്പാണ് പദ്ധതിക്കായി ഉപയോഗിച്ചതെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില് പൈപ്പിന്റെ ഗുണനിലവാരം പരിശോധിച്ച് പ്രശ്‌ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.