തേയിലത്തോട്ടത്തില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി
പേര്യ അയനിക്കല്‍ ഒറവക്കുഴി റോയിയുടെ തേയിലത്തോട്ടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. മൂന്നര മീറ്റര്‍ നീളവും 17 കിലോ ഭാരവുമുണ്ട്. തോട്ടം തൊഴിലാളിയാണ് പാമ്പിനെ കണ്ടത്. വരയാല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ പാമ്പ് പിടുത്തക്കാരന്‍ സുജിത്ത് എത്തി പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ തുറന്നുവിട്ടു.