സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി വച്ചു

0

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുപിഎസ്സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി വച്ചു. ജൂണ്‍ 27ന് നടക്കേണ്ടിയിരുന്ന പരീക്ഷ ഒക്ടോബര്‍ 10ലേക്കാണ് മാറ്റിയത്. കഴിഞ്ഞ വര്‍ഷവും കൊറോണയുടെ സാഹചര്യത്തില്‍ പരീക്ഷ മാറ്റിയിരുന്നു. മെയ് 31ന് നടത്താന്‍ തീരുമാനിച്ചിരുന്ന പ്രിലിമിനറി പരീക്ഷ പിന്നീട് 2020 ഒക്ടോബര്‍ 4നാണ് നടത്തിയത്. ഇതിന്റെ മെയിന്‍ പരീക്ഷ നടന്നുവെങ്കിലും കൊറോണ വ്യാപനത്തെ തുടര്‍ന്ന് അഭിമുഖം താത്കാലികമായി വൈകിപ്പിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!