തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും

0

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബര്‍ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പ് നടത്താനാണ് സാധ്യത. ആരോഗ്യവിദഗ്ധര്‍, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും സര്‍ക്കാരു മായി കൂടിയാലോചന നടത്തിയുമാ യിരിക്കും അന്തിമ തീരുമാനമുണ്ടാവുക. കൊവിഡിന്റെ അതിവ്യാപനമുണ്ടായാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് സാധ്യത

Leave A Reply

Your email address will not be published.

error: Content is protected !!