ആര്‍ടി ഓഫിസില്‍ പോകേണ്ട; 58 സേവനങ്ങള്‍ ഓണ്‍ലൈനില്‍

0

വാഹന റജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനായി. ആധാര്‍ അധിഷ്ഠിതമാണ് സേവനങ്ങള്‍. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ആര്‍ടി ഓഫിസില്‍ പോകാതെ വീട്ടിലിരുന്ന് ഇവ ചെയ്യാനാകും.

എങ്ങനെ?

· –parivahan.gov.in വെബ്‌സൈറ്റ് വഴിയോ mParivahan മൊബൈല്‍ ആപ് വഴിയോ സേവനങ്ങള്‍ തേടാം.

· ഹോം പേജില്‍നിന്നു നേരിട്ടോ ഛിഹശില ടലൃ്ശരല െഎന്ന ടാബില്‍നിന്നോ ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക. സംസ്ഥാനം തിരഞ്ഞെടുക്കുക.

· ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ആധാര്‍ നമ്പര്‍ നല്‍കി ഒടിപി ലഭിക്കുന്നതോടെ പ്രക്രിയ പൂര്‍ത്തിയാകും.

· ആധാറില്ലാത്തവര്‍ക്ക് നേരിട്ട് ഓഫിസിലെത്തി മറ്റ് ഐഡി ഉപയോഗിച്ച് ഇതേ സേവനം ആവശ്യപ്പെടാം.

സേവനങ്ങള്‍ ഇവ

ലേണേഴ്‌സ് ലൈസന്‍സ് അപേക്ഷ, ലേണേഴ്‌സ്/ഡ്രൈവിങ് ലൈസന്‍സിലെ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്‌സ് എന്നിവ മാറ്റല്‍, ഡ്യൂപ്ലിക്കറ്റ് ലേണേഴ്‌സ് ലൈസന്‍സ്/ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസന്‍സ് പുതുക്കല്‍, നിലവിലുള്ള ലൈസന്‍സിനു പകരം പുതിയത് എടുക്കല്‍, ഡിഫന്‍സ് ഡ്രൈവിങ് ലൈസന്‍സ്, പബ്ലിക് സര്‍വീസ് വെഹിക്കിള്‍ ബാഡ്ജ്, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, കണ്ടക്ടര്‍ ലൈസന്‍സിലെ വിവരങ്ങളില്‍ മാറ്റംവരുത്തല്‍, വാഹനങ്ങളുടെ താല്‍ക്കാലിക റജിസ്‌ട്രേഷനും സ്ഥിരം റജിസ്‌ട്രേഷനും, റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് അടയ്ക്കല്‍, റജിസ്‌ട്രേഷനുള്ള എന്‍ഒസി, ആര്‍സി ബുക്കിലെ വിലാസം മാറ്റല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, പുതിയ പെര്‍മിറ്റ്, ഡ്യൂപ്ലിക്കറ്റ് പെര്‍മിറ്റ്, പെര്‍മിറ്റ് സറണ്ടര്‍, താല്‍ക്കാലിക പെര്‍മിറ്റ്, ഡ്യൂപ്ലിക്കറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ. പൂര്‍ണവിവരങ്ങള്‍ക്ക്: bit.ly/morthnotf

 

Leave A Reply

Your email address will not be published.

error: Content is protected !!