ജൈവ പച്ചക്കറിത്തോട്ടം ഒരുക്കി

0

 

കുട്ടികള്‍ക്ക് കഴിക്കാന്‍ വിഷരഹിത പച്ചക്കറികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കി.പ്രധാനാധ്യാപകന്‍ റെജി മാഷും മറ്റ് അധ്യാപകരും, പി ടി എ ഭാരവാഹികളും, രക്ഷിതാക്കളും ചേര്‍ന്നാണ് പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.തക്കാളി, പച്ച മുളക്, ചീര, വെണ്ട, വഴുതന, പയര്‍ എന്നി പച്ചക്കറി തൈകളാണ് നടുന്നത്.

കുട്ടികള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞവര്‍ഷം തന്നെ സ്‌കൂളില്‍ ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പടിഞ്ഞാറത്തറയിലെ പള്‍സ് എമര്‍ജന്‍സി ടീമും പി ടി എ യും എസ് എം സി യും അദ്ധ്യാപകരും ചേര്‍ന്ന് ചേമ്പ് കൃഷി ചെയ്തിരുന്നു.ചേമ്പ് കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് കഴിഞ്ഞ സ്ഥലത്തും സ്‌കൂളിലെ ഒഴിഞ്ഞു കിടക്കുന്ന മറ്റു സ്ഥലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്.അതിനായി തക്കാളി, പച്ച മുളക്, ചീര, വെണ്ട, വഴുതന, പയര്‍ എന്നി പച്ചക്കറി തൈകള്‍ വാങ്ങിച്ചു. നട്ട തൈകള്‍ വെള്ളമൊഴിച്ച് പരിപാലിക്കാന്‍ കുട്ടികളെ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. എപ്പോള്‍ വിളിച്ചാലും ഒരു മടിയും കൂടാതെ ഓടിയെത്തുന്ന പിടിഎ അംഗങ്ങളും രക്ഷിതാക്കളും തന്നെയാണ് ഇത്തരം മാതൃകാ പ്രവര്‍ത്തിക്ക് ഊര്‍ജ്ജം നല്‍കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഈ കൂട്ടായ പ്രവര്‍ത്തി കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ നാളെയുടെ നല്ല വാഗ്ദാനമാകുമെന്നുള്ള പ്രതീക്ഷയുമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!