വയനാട് വന്യജീവി സങ്കേതത്തില്‍ അര്‍ദ്ധരാത്രി മൃഗവേട്ടക്കെത്തിയ രണ്ടു പേര്‍ കൂടി പിടിയിലായി.മൂന്നനാട് സ്വദേശികളായ ബേസില്‍ അബ്രഹാം സുരേഷ് കൊന്നാട്ട് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.ഇതോടെ പൂമുറ്റം വനത്തില്‍ ആയുധവുമായി മൃഗവേട്ടക്കെത്തിയ നാലു പേര്‍ അറസ്റ്റിലായി.കടുവാ സെന്‍സസിനായി സ്ഥാപിച്ച ക്യാമറയിലാണ് തമിഴ്‌നാട് ഉദ്ദ്യോഗസ്ഥന്‍ വനത്തിലൂടെ തോക്കുമായി നീങ്ങുന്ന ചിത്രം പതിഞ്ഞിരുന്നത്.മുത്തങ്ങ ഡെപ്യൂട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ കുമാര്‍,ഡെപ്യൂട്ടി റെയ്ഞ്ചര്‍ രാകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.