സംസ്ഥാന ജൂനിയര്‍ റാങ്കിങ് സ്റ്റേറ്റ് ഷട്ടില്‍ ബാഡ്മിന്റ ടൂര്‍ണ്ണമെന്റ് ബത്തേരിയില്‍ ആരംഭിച്ചു. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷേന്റെ നേതൃത്വത്തില്‍ ഈ മാസം അഞ്ചുവരെയാണ് ടൂര്‍ണ്ണമെന്റ്. അണ്ടര്‍ 17, 19 ആണ്‍ – പെണ്‍ വിഭാഗത്തില്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്സ്ഡ് ഡബിള്‍സ് എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സുല്‍ത്താന്‍ബത്തേരി വയനാട്, ബ്രിഗേഡ്, കോസ്മോ പൊളിറ്റന്‍ ക്ലബ്ബുകളിലെ അഞ്ച് കോര്‍്ട്ടുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ദേശീയ സംസ്ഥാന താരങ്ങളടക്കം 400 പേര്‍ പങ്കെടുക്കും.
ഈ ടൂര്‍ണമെന്റില്‍ നിന്നാണ് ദേശീയതലത്തില്‍ മത്സരിക്കാനുളള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുക. ഫൈനല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് അഞ്ചിന് കോസ്മോ പൊളിറ്റന്‍ ക്ലബ്ബില്‍ നടക്കും.