ജില്ലകളില്‍ തദ്ദേശ മിനി സെക്രട്ടേറിയറ്റ്

0

എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കീഴില്‍ ഏകീകൃത തദ്ദേശ സ്ഥാപന മിനി സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നല്‍കി. തദ്ദേശ സ്ഥാപനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിക്കാന്‍ 7 ജോയിന്റ് ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കും.പഞ്ചായത്ത് വകുപ്പിലെ 66 പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ തസ്തിക അസി. ഡയറക്ടറുടേതിനു തുല്യമാക്കും. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തലത്തിലെ സീനിയറായ 66 പേരെയാണ് പരിഗണിക്കുന്നത്. ഇവര്‍ ഉള്‍പ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലന്‍സ് സംവിധാനമാക്കി, ഇവരെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍മാരായി വിന്യസിക്കും.പഞ്ചായത്ത്, നഗരസഭകളെ ഏകീകരിച്ചപ്പോള്‍ 12 ജോയിന്റ് ഡയറക്ടര്‍ തസ്തിക മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാന ഡയറക്ടറേറ്റില്‍ ഒരു അഡീഷനല്‍ ഡയറക്ടറുടെ തസ്തിക നഗരകാര്യ വിഭാഗത്തില്‍ സൃഷ്ടിക്കും. ഏകീകൃത തദ്ദേശ സ്ഥാപന ഡയറക്ടറേറ്റ് രൂപീകരിച്ചപ്പോള്‍ തസ്തികകളില്‍ നിലനിന്ന അസമത്വം ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.വിവിധ വകുപ്പുകള്‍ ഏകീകരിക്കുമ്പോള്‍ ചില സ്‌കെയിലുകള്‍ റഗുലര്‍ സ്‌കെയിലുമായി പൊരുത്തപ്പെടാത്തതിനാല്‍ അവ ഏകീകരിച്ചു. ഈ സ്‌കെയിലുകള്‍ തൊട്ടുമുകളിലുള്ള സ്‌കെയിലിലേക്കാണ് ഉയര്‍ത്തിയത്. സ്റ്റേറ്റ് സര്‍വീസിലെ 10 തസ്തികകള്‍ക്കും സബോര്‍ഡിനേറ്റ് സര്‍വീസിലെ 3 തസ്തികകള്‍ക്കുമാണ് അപ്ഗ്രഡേഷന്‍ വേണ്ടിവന്നത്.

കോര്‍പറേഷന്‍ സെക്രട്ടറി ഇനി ജോയിന്റ് ഡയറക്ടര്‍

കോര്‍പറേഷന്‍ സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി തസ്തികകള്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയായി അപ്ഗ്രേഡ് ചെയ്യും. മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് 1 തസ്തിക ഡപ്യൂട്ടി ഡവലപ്‌മെന്റ് കമ്മിഷണര്‍ക്ക് തുല്യമായി ഡപ്യൂട്ടി ഡയറക്ടറായും ഗ്രേഡ് 3 തസ്തിക സീനിയര്‍ സെക്രട്ടറിയായും അപ്ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തസ്തിക ഡപ്യൂട്ടി ഡവലപ്മെന്റ് തസ്തികയ്ക്കു തുല്യമാക്കി, ഏകീകൃത വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടറാക്കും.

പഞ്ചായത്ത് അസി. ഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട്സ് ഓഫിസര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകള്‍ അസി. ഡവലപ്‌മെന്റ് കമ്മിഷണര്‍ തസ്തികയ്ക്കു തുല്യമായി അസി. ഡയറക്ടര്‍ തസ്തികയാക്കും. സബോര്‍ഡിനേറ്റ് സര്‍വീസിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തിക ക്ലീന്‍ സിറ്റി മാനേജര്‍ എന്ന പേരിലും ക്യാംപെയ്ന്‍ ഓഫിസര്‍ തസ്തിക സ്റ്റേറ്റ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയര്‍ത്തും.

പഞ്ചായത്ത് വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികയ്ക്ക് തുല്യമാക്കി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 എന്ന പേരില്‍ ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടേതു ജോയിന്റ് ഡയറക്ടര്‍ തസ്തികയ്ക്കു തുല്യമാക്കി ഉയര്‍ത്തുകയും തദ്ദേശവകുപ്പിന്റെ കേഡര്‍ തസ്തികയാക്കി മാറ്റുകയും ചെയ്യും.

 

Leave A Reply

Your email address will not be published.

error: Content is protected !!