മൈലമ്പാടി മണ്ഡകവയലില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തുറന്നുവിടും. കഴിഞ്ഞരാത്രിയാണ് കടുവക്കുട്ടി കൂട്ടില്‍ കുടുങ്ങിയത്. മറ്റൊരുകുട്ടിയും തള്ളക്കടുവയും സമീപത്ത് കാവല്‍ നില്‍ക്കുന്നതിനെ തുടര്‍ന്ന് കൂട്ടില്‍ കുടുങ്ങിയക്കുട്ടിയെ തുറന്ന്വിടാന്‍ തീരുമാനിച്ചു. വനം ഉദ്യോഗസ്ഥരും പോലീസും, ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കുങ്കിയാനകളുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് കൂട് തുറന്നുവിടാന്‍ നടപടി തുടരുകയാണ്.
മണ്ഡകവയലിന് പുറമെ കല്‍പ്പന എസ്റ്റേറ്റില്‍ മറ്റൊരുകൂട് സ്ഥാപിക്കാനും തീരുമാനമായി. പ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു.