പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടും നടത്തി
മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടും നടത്തി.കുത്തുവിളക്ക്,വാദ്യം എന്നിവയുടെ അകമ്പടിയോടെ ശങ്കരന്‍ മടയന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ എത്തിച്ച നെല്‍ക്കതിരുകള്‍ പൂജാ കര്‍മ്മങ്ങള്‍ നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.മുത്തപ്പന്‍ വെള്ളാട്ട്,ഭഗവതി വെള്ളാട്ട്,മലക്കാരി വെള്ളട്ട്,ഗുളികന്‍ വെള്ളാട്ട് എന്നിവയും നടന്നു.
അന്നദാനവും ഉണ്ടായിരുന്നു.ക്ഷേത്രം പ്രസിഡന്റ് എം.പി.ശശികുമാര്‍,എം.കെ.രാജന്‍, കെ.കുമാരന്‍,രവീന്ദ്രന്‍,സനോജ്,പ്രതീശന്‍, സതീഷ്,ലിനീഷ്, അജിത്ത് ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.