റോഡ് തകര്‍ന്നു

0

പൂതാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഗ്രാമീണ റോഡായ കേണിച്ചിറ പള്ളിക്കുന്ന് – എടക്കാട് വയല്‍ റോഡാണ് ടാറിങ് കാണാന്‍ പോലുമില്ലാതെ തകര്‍ന്ന് കിടക്കുന്നത്.തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല.2012 ല്‍ അവസാനമായി ടാറിംങ് ചെയ്ത റോഡില്‍ അറ്റകുറ്റപണികള്‍ പിന്നീട് നടത്താത്തതാണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിന് കാരണം.കേണിച്ചിറ ഗവ: ആശുപത്രി,പള്ളി, എന്നിവയുടെ മുന്‍മ്പിലൂടെയാണ് റോഡ് കടന്ന് പോവുന്നത്.എടക്കാട് വയല്‍ വരെ 35-ളം കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന റോഡില്‍ ഇപ്പോള്‍ ഓട്ടോ വിളിച്ചാല്‍ പോലും വരാറില്ലന്ന് നാട്ടുകാര്‍ പറഞ്ഞു . പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ വാഹനം എത്താത്തത് മൂലം ദുരിതത്തിലാണ്. ഒരു കിലോമീറ്റര്‍ ദൂരമാണ് പാടെ തകര്‍ന്നത് . റോഡ് നന്നാക്കാന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

Leave A Reply

Your email address will not be published.

error: Content is protected !!