പൂതാടി പഞ്ചായത്ത് 22 -ാം വാര്‍ഡ് നടവയല്‍ ആലുമൂല പണിയ കോളനിയിലെ അഞ്ചോളം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കോളനി മുറ്റത്തെ കിണറില്‍ വെള്ളം ഇല്ല. കോളനി മുറ്റത്ത് പഞ്ചായത്ത് കിണറും , ജലനിധി പദ്ധതി പൈപ്പും ഉണ്ടങ്കിലും കോളനിക്കാര്‍ക്ക് വെള്ളം ലഭിക്കുന്നില്ല. ജലനിധി പദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് പൈപ്പ് സ്ഥാപിച്ച് കണക്ഷന്‍ നല്‍കിയെങ്കിലും ഇതിലും വെളളം വരാറില്ലന്ന് കോളനിയിലെ ഗീത പറഞ്ഞു.നിലവില്‍ കോളനിക്ക് താഴെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്ന് വെള്ളം ചുമന്ന് കൊണ്ട് വന്നാണ് ഉപയോഗിക്കുന്നത്.ജലലഭ്യത കുറവ് കോളനിയില്‍ നിന്നും പഠനത്തിന് പോവുന്ന വിദ്യാര്‍ത്ഥികളേയും ബാധിക്കുന്നു . പഞ്ചായത്ത് അധികൃതരോട് പരാതിപെട്ടങ്കിലും നടപടി ഉണ്ടാക്കുന്നില്ല . കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വികരിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.