കമ്മ്യൂണിറ്റി റേഡിയോമാറ്റൊലിക്ക് യൂണിസെഫിന്റെ അംഗീകാരം
യൂണിസെഫ് ഇന്ത്യ നടപ്പിലാക്കിയ റേഡിയോ ഫോര്‍ ചൈല്‍ഡ് പ്രോഗ്രാം ഇമ്മ്യൂണൈസേഷന്‍ ചാമ്പ്യന്‍ അവാര്‍ഡാണ് മാറ്റൊലിക്ക് ലഭിച്ചത്. യൂണിസെഫ്‌ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിരോധകുത്തിവെപ്പ് ബോധവത്കരണ ക്യമ്പെ്‌നിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കോവിഡ് കാലഘട്ടത്തില്‍ ജില്ലയിലെ ആദിവാസികള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണം പരിഗണിച്ച് റേഡിയോ മാറ്റൊലി ട്രൈബല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ അശ്വതി മുരളിയാണ് ഇമ്മ്യൂണൈസേഷന്‍ ചാമ്പ്യനായത്. മെയ് 6,7 തീയ്യതികളില്‍ മുംബൈയില്‍ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ റിക്കി കേജ് പുരസ്‌കാര സമര്‍പ്പണം നടത്തി.
മെയ് 6,7 തീയ്യതികളില്‍ മുംബൈയില്‍ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂണിസെഫ് ഇന്ത്യ സെലിബ്രിറ്റി റിപ്പോര്‍ട്ടറും സംഗീതജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനും രണ്ട് തവണ ഗ്രാമി അവാര്‍ഡ് ജേതാവുമായ റിക്കി കേജ് പുരസ്‌കാര സമര്‍പ്പണം നടത്തി. കോവിഡ് മഹാമാരികാലത്ത് റേഡിയോ പ്രഫഷണലുകള്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി റേഡിയോയെ പ്രതിനിധീകരിച്ച് റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പള്ളി പുരസ്‌കാരം ഏറ്റുവാങ്ങി.