പെരിക്കല്ലൂരിലെ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടും കെ.എസ്.ആര്‍.ടി.സി ബസ് ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തം. ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാക്കാന്‍ പഞ്ചായത്ത് സ്ഥലമേറ്റെടുത്തിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു.ബസ് സ്റ്റാന്‍ഡ് ഇവിടെ യാഥാര്‍ത്ഥ്യമാക്കാന്‍ പഞ്ചായത്ത് സ്ഥലമേറ്റെടുത്തിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു.പെരിക്കല്ലൂരില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണ ആവശ്യത്തിലേക്കായി മുളളന്‍കൊല്ലി പഞ്ചായത്തിന്റെ കൈവശം രണ്ടേക്കര്‍ സ്ഥലമാണുള്ളത് ഇതില്‍ ഒരേക്കര്‍ ഭൂമി ഇവിടുത്തെ ദേവാലയം സൗജന്യമായി നല്‍കിയതാണ് ഒരേക്കര്‍ സ്ഥലം പഞ്ചായത്ത് വില കൊടുത്ത് വാങ്ങുകയും ചെയ്തു കെഎസ്ആര്‍ടിസി ബസ് ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാനായിരുന്നു തീരുമാനം എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ കെഎസ്ആര്‍ടി.സി സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്ന നിലപാട് അറിയിച്ചു.ഇതോടെ ഭുമി യുടെ ഉടമസ്ഥാവകാശം പഞ്ചായത്തിനായി ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണത്തിനായി 50 ലക്ഷം രൂപ ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് വിനിയോഗിച്ചിരുന്നു ഈ തുക കൊണ്ട് യാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി നിലവില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സ്ഥലം നാട്ടുകാരാണ് സൗജന്യമായി നല്‍കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമായി ഇവിടെ രണ്ടു കെട്ടിടങ്ങള്‍ ഈ അടുത്ത് നിര്‍മിച്ചു.വൈകാതെ ജീവനക്കാരെ ഇവിടേക്ക് മാറ്റുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ബസ് സര്‍വീസുകള്‍ പെരിക്കല്ലൂരില്‍ പുറപ്പെടുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസ് ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.