കടുവാ ഭീതി ഒഴിയാതെ കൃഷ്ണഗിരി

0

ഒഴിയാത്ത കടുവാ ഭീതിയുമായി കൃഷ്ണഗിരി മലന്തോട്ടം പ്രദേശം .മലന്തോട്ടം കിഴക്കേക്കര രാജുവിന്റെ 2 ആടുകളെയാണ് പുലര്‍ച്ചെ 2.30 ഓടെ കടുവ ആക്രമിച്ച് കൊന്നു. ജനങ്ങള്‍ ഭീതിയില്‍ .പ്രദേശത്ത് ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്.ജനവാസ മേഖലയായ കൃഷ്ണഗിരി വില്ലേജ് ഓഫീസിന് സമീപത്ത് ഒരു മാസത്തോളമായി കടുവയുടെ സ്ഥിര സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ആടുകളെ ആക്രമിച്ച് കൊന്ന വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം മാറിയാണ് ഇന്നും കടുവയുടെ ആക്രമണമുണ്ടായത്. ഒരേ സ്ഥലത്ത് രണ്ടാം തവണയും കടുവയെത്തിയതോടെ നേരില്‍ കണ്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കനത്ത ഭീതിയിലായിരിക്കുകയാണ്. കാടും നാടും വേര്‍തിരിച്ച് മനുഷ്യന്റെ സ്വത്തിനും ജീവനും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ഭരണകൂടത്തിനോടപ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.ഒരു ഭാഗത്ത് കാട് മൂടിയ നിലയുള്ള എസ്റ്റേറ്റുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശം കടുവകളുടെ ആവാസ കേന്ദ്രമായി മാറുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ .ഏത് രീതിയിലും കടുവയെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കുന്നതിന് അടിയന്തിര നടപടിയുണ്ടായില്ലെകില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി കടുവയുടെ ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ അവര്‍ക്ക് രാപ്പകല്‍ കാവലിരിക്കേണ്ട അവസ്ഥയിലാണ് ക്ഷീര കര്‍ഷകര്‍ .സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം തുടരുന്ന സാഹചര്യത്തില്‍ നേരം ഇരുട്ടിയ ശേഷം വീട്ടില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠനവും ആശങ്കയിലാവുകയാണ്. ജില്ലാ ഭരണകൂടവും കേന്ദ്ര സംസ്ഥാന സര്‍ക്കാറുമെല്ലാം അടിയന്തിരമായി ഇടപെട്ട് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!