സിബിഎസ്ഇ പുതിയ 2021-2022 അധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലേക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. അധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും. 50 ശതമാനം സിലബസ് ഓരോ ടേമിലും തീര്‍ക്കും.
ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.