മാനന്തവാടിയില്‍ തെരുവ്‌നായ ശല്യം രൂക്ഷം ക്ലബ്ബ് കുന്നില്‍ ലോഡ്ജ് മാനേജരെ തെരുവുനായ ആക്രമിച്ചു.എടവക പാലമുക്ക് അവറാന്‍ വീട്ടില്‍ അഹമദിനെയാണ് തെരുവ് നായകള്‍ കടിച്ചു കീറിയത്.ലോഡ്ജ് പരിസരത്ത്
കുടുങ്ങി കിടന്ന പട്ടിയെ രക്ഷിക്കുമ്പോഴാണ് അഹമദിന് തെരുവ് നായ്ക്കളുടെ കടിയേറ്റത്.കൈക്ക് സാരമായ പരിക്കേറ്റ അഹമദ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷം ലോഡ്ജിന്റെ പരിസരത്ത് ഒരു നായ കുടിങ്ങി കിടന്നിരുന്നു. ഈ നായയെ രക്ഷിക്കുന്നതിനിടയിലാണ് പരിസരത്ത് നിന്നും മറ്റ് നായകള്‍ എത്തി അഹമദിനെ കടിച്ചത്.